കൊല്ലം: അഞ്ചലിൽ സഹപാഠിയെ മർദ്ദിച്ച നാല് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ.മർദ്ദിച്ച മൂന്നു പേരെയും ദൃശ്യങ്ങൾ പകർത്തിയ ആളിനെയുമാണ് സസ്പെൻഡ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടാണ് അഞ്ചൽ വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ ക്രൂരമായി തല്ലിച്ചതച്ചത്.ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. സഹപാഠിയെ ചീത്തവിളിച്ചു എന്നാരോപിച്ചായിരുന്നു മർദ്ദനം.
ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ സ്കൂള്‍ സസ്പെന്‍ഡ് ചെയ്തത്.