
കൊയിലാണ്ടി: കാട്ടിലപ്പീടികയില്‍ ബേക്കറിയില്‍ തീപിടുത്തം. കാട്ടിലപീടികയിലുള്ള ന്യൂ കൈരളി ബേക്കറിയുടെ അപ്പക്കുടിനാണ് തീപിടിച്ചത്. പുലര്‍ച്ച 5:30 നായിരുന്നു സംഭവം. ആളപായമില്ല. കൊയിലാണ്ടിയില്‍ നിന്നും 2 യൂണിറ്റ് അഗ്നി ശമന സേന എത്തി തീ അണച്ചു. ബേക്കറിക്കുള്ളിലെ പാത്രങ്ങളും ജനല്ഗ്ലസ്സും ഷട്ടറിനും നാശനഷ്ടമുണ്ടായിട്ടുണ്ട്.
നാല് വാണിജ്യ സിലിണ്ടറുകള്‍ അഗ്നി ശമന സേനാംഗങ്ങള്‍ പുറത്തെത്തിച്ചത് വന്‍അപകടം ഒഴിവാക്കി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.





