Kozhikode

നാദാപുരത്ത് ബുള്ളറ്റ് വർക്ക്‌ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ

Please complete the required fields.




നാദാപുരം : ബുള്ളറ്റ് വർക്ക്ഷോപ്പ് ഉടമയെ നാദാപുരത്തെ സ്വന്തം വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
നാദാപുരം ടെലഫോൺ എക്സ്ചേഞ്ചിനടുത്തെ തട്ടാം കുന്നുമ്മൽ മനോജൻ (49) ആണ് മരിച്ചത്.

നാദാപുരം – തലശ്ശേരി സംസ്ഥാന പാതയോരത്ത് ചാലപ്രം റോഡി നടുത്ത് റോയൽ എൻഫീൽഡ് ബുള്ളറ്റ് വർക്‌ഷോപ്പ് ദീർഘ കാലമായി നടത്തി വരികയായിരുന്നു.ഇന്ന് രാവിലെയാണ് കിടപ്പ് മുറിയിൽ മൃതദേഹം കണ്ടെത്തിയത്. നാദാപുരം പൊലീസ് ഇൻക്വേസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സംസ്കാരം ഇന്ന് വൈകിട്ട് 6 ന് വീട്ടുവളപ്പിൽ നടക്കും.
ഭാര്യ: സിന്ധു മക്കൾ: ജിയോണ , മിലൻ അച്ഛൻ : പരേതനായ കുഞ്ഞിരാമൻ അമ്മ: പാറു സഹോദരങ്ങൾ: ചന്ദ്രൻ, ലീല, ഗിരിജ , ശ്രീജ.

Related Articles

Back to top button