Alappuzha

സ്കൂൾമുറ്റം കണ്ണീർക്കടലായി; ഫയാസിന്​ യാത്രാമൊഴിയേകി ആയിരങ്ങൾ

Please complete the required fields.




ആ​ല​പ്പു​ഴ: മ​തി​ലി​ടി​ഞ്ഞ്​ വീ​ണ്​ മ​രി​ച്ച ല​ജ്​​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ ഒ​മ്പ​താം​ക്ലാ​സ്​ വി​ദ്യാ​ർ​ഥി​ക്ക്​ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി.
ആ​ല​പ്പു​ഴ ആ​റാ​ട്ടു​വ​ഴി അ​ന്തേ​ക്ക്​​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ലി അ​ക്​​ബ​ർ-​ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ അ​ൽ​ഫ​യാ​സാ​ണ്​​​ (13) ​നാ​ടി​ന്‍റെ നൊ​മ്പ​ര​മാ​യി മാ​റി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 7.30ന്​ ​ആ​റാ​ട്ടു​വ​ഴി​യി​ലാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം.

ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ്​ വീ​ട്ടി​ലേ​ക്ക്​ ന​ട​ന്നു​വ​രു​മ്പോ​ൾ അ​യ​ൽ​വാ​സി​യു​ടെ അ​ഞ്ച​ര​യ​ടി ഉ​യ​ര​മു​ള്ള അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള സി​മ​ന്‍റ്​ നി​ർ​മി​ത മ​തി​ൽ അ​ൽ​ഫ​യാ​സി​ന്‍റെ ദേ​ഹ​ത്തേ​ക്ക്​ പ​തി​ക്കു​ക​യാ​യി​രു​ന്നു.ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ നോ​ർ​ത്ത്​ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഫ​യാ​സി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ സ്കൂ​ൾ മു​റ്റ​ത്തേ​ക്ക്​ കൊ​ണ്ടു​വ​ന്ന​ത്ല​ജ്​​ന​ത്ത്​ ഗ്രാ​ൻ​ഡ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു​കാ​ണാ​ൻ കാ​ത്തു​നി​ന്ന ആ​യി​ര​ങ്ങ​ളു​ടെ ഇ​ട​യി​ലേ​ക്ക്​ ചേ​ത​ന​യ​റ്റ അ​വ​ൻ വീ​ണ്ടു​മെ​ത്തി​യ​​​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​രു​ടെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി.അ​തു​വ​രെ ദുഃ​ഖം അ​ട​ക്കി​പ്പി​ടി​ച്ച സ​ഹ​പാ​ഠി​ക​ളും കൂ​ട്ടു​കാ​രും നി​യ​ന്ത്ര​ണം​വി​ട്ട്​ ക​ര​ഞ്ഞു. സ​ല്യൂ​ട്ടി​നാ​യി യൂ​നി​ഫോ​മി​ൽ നി​ല​യു​റ​പ്പി​ച്ച കൂ​ട്ടു​കാ​രാ​യ സ്റ്റു​ഡ​ന്‍റ്​ പൊ​ലീ​സ്​ കാ​ഡ​റ്റു​ക​ളും വി​ങ്ങി​പ്പൊ​ട്ടി.

ഫ​യാ​സി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക്​ മു​ന്നി​ൽ അ​ധ്യാ​പ​ക​രു​ടെ വി​തു​മ്പ​ലും ഹൃ​ദ​യ​ഭേ​ദ​ക​മാ​യി. മ​ഴ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ൽ സ്കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി​യാ​യി​ട്ടും വി​ദ്യാ​ല​യ​മു​റ്റ​ത്തും പ​രി​സ​ര​ത്തും വ​ൻ​ജ​നാ​വ​ലി​യാ​ണ്​​ എ​ത്തി​യ​ത്.സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​യ്യി​ത് ന​മ​സ്കാ​ര​ത്തി​ന്​ സ്കൂ​ൾ മാ​നേ​ജ​ർ എ.​എം. ന​സീ​ർ നേ​തൃ​ത്വം ന​ൽ​കി. പി​ന്നാ​ലെ സ്റ്റു​ഡ​ന്‍റ്​​ പൊ​ലീ​സ്​ കാ​ഡ​റ്റു​ക​ൾ​ സ​ല്യൂ​ട്ട്​ ന​ൽ​കി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു.

പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ, ക​ല​ക്​​ട​ർ അ​ല​ക്​​സ്​ വ​ർ​ഗീ​സ്,​ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​എ. അ​ഷ്​​റ​ഫ്​ കു​ഞ്ഞ്​ ആ​ശാ​ൻ, ഹെ​സ്​​മി​സ്​​ട്ര​സ്​ ഇ. ​സീ​ന, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ഷാ​ജി ജ​മാ​ൽ എ​ന്നി​വ​ര​ട​ക്കം ആ​യി​ര​ങ്ങ​ൾ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു.ക്ലാ​സ്​ ടീ​ച്ച​ർ സ​നൂ​ജ അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​രെ​യും സ​ഹ​പാ​ഠി​ക​ളെ​യും ആ​ശ്വ​സി​പ്പി​ക്കാ​ൻ കൂ​ടെ​യു​ള്ള​വ​ർ ഏ​റെ പാ​ടു​പെ​ട്ടു. അ​ര​മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട പൊ​തു​ദ​ർ​ശ​ന​ശേ​ഷം പ്രാ​ർ​ഥ​ന​നി​ർ​ഭ​ര​മാ​യി മൃ​ത​ദേ​ഹം ഹാ​ളി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ എ​ടു​ത്ത​പ്പോ​ൾ ക​ണ്ണീ​ർ പെ​രു​മ​ഴ​യാ​യി.വീ​ടി​ന്​ സ​മീ​പ​ത്തെ ആ​റാ​ട്ടു​വ​ഴി സെ​ന്‍റ്​​ ജോ​സ​ഫ്​​സ്​ ച​ർ​ച്ച്​ പാ​രി​ഷ്​ ഹാ​ളി​ലും പൊ​തു​ദ​ർ​ശ​ന​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ്​ കു​ഴ​ഞ്ഞു​വീ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ർ​ബു​ദ​രോ​ഗി​യാ​യ മാ​താ​വ്​ ഹ​സീ​ന. മൃ​ത​ദേ​ഹം വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ഷാ​ഫി ജു​മാ​മ​സ്​​ജി​ദ്​ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.
സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ ​സ്ഥ​ല​ത്ത്​ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹ​മു​ണ്ടാ​യി​രു​ന്നു.

മൂ​വ​ർ​സം​ഘ​ത്തി​ലെ ‘ച​ങ്ക്​’ ഫ​യാ​സ്​ ഇ​നി ഓ​ർ​മ ; ല​ജ്​​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ സ്കൂ​ളി​ലെ ഒ​മ്പ​താം​ക്ലാ​സി​ലെ മൂ​വ​ർ​സം​ഘ​ത്തി​ന്‍റെ ‘ച​ങ്ക്​’ ഫ​യാ​സാ​യി​രു​ന്നു. ബി ​ഡി​വി​ഷ​നി​ലെ ഒ​രേ ബെ​ഞ്ചി​ലി​രു​ന്നാ​ണ്​ അ​ൽ​ഫ​യാ​സ്, ഇ​ഹ്​​ലാ​സ്, റി​സ്​​വാ​ൻ എ​ന്നി​വ​ർ പ​ഠി​ച്ചി​രു​ന്ന​ത്. എ​പ്പോ​ഴും ഒ​ന്നി​ച്ചാ​ണ്​ ഇ​വ​രു​ടെ ന​ട​ത്ത​വും പ​ഠ​ന​വു​മെ​ല്ലാം. സ്കൂ​ൾ വി​ട്ടാ​ലും അ​തു​ണ്ടാ​കും.

ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ്​ തി​രി​കെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കി​യ​ത്​ റി​സ്​​വാ​നാ​യി​രു​ന്നു. സൈ​ക്കി​ളി​ൽ വീ​ട്ടി​ന​ടു​ത്തു​ള്ള വ​ഴി​യി​ൽ ഇ​റ​ക്കി​യ​ശേ​ഷം വീ​ട്ടി​ലേ​ക്ക്​ ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു ഞെ​ട്ടി​പ്പി​ച്ച അ​പ​ക​ട​മു​ണ്ടാ​യ​ത്.ഭീ​തി വി​ട്ടു​മാ​റി​യി​ല്ലെ​ങ്കി​ലും അ​വ​സാ​ന​മാ​യി സു​ഹൃ​ത്തി​നെ കാ​ണാ​ൻ ഇ​ഹ്​ലാ​സും റി​സ്​​വാ​നും സ്കൂ​ളി​​​ലെ​ത്തി. സ്റ്റു​ഡ​ന്‍റ്​ പൊ​ലീ​സ്​ കാ​ഡ​റ്റാ​യ അ​ൽ​ഫ​യാ​സ്​ ബു​ധ​നാ​ഴ്ച ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ സൈ​ക്കി​ൾ റാ​ലി​യി​ലും പ​​ങ്കെ​ടു​ത്തി​രു​ന്നു.

പൊ​ലീ​സ്​ ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കു​ശേ​ഷം സ്കൂ​ളി​​ലെ​ത്തി ഏ​റെ സ​ന്തോ​ഷ​ത്തോ​​ടെ​യാ​ണ്​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ മ​ഴ​ക്കോ​ട്ടും കു​ട​യു​മാ​യി​ട്ടാ​ണ്​ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക്​ ​പോ​യ​ത്. അ​ത് അ​വ​സാ​ന യാ​ത്ര​യാ​കു​മെ​ന്ന്​ ആ​രും ക​രു​തി​യി​ല്ല.

Related Articles

Back to top button