
കണ്ണൂർ: കണ്ണൂർ തോട്ടട പോളിടെക്നിക്കിനു സമീപം കാർ നിയന്ത്രണം വിട്ടു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന കാർ റോഡിൽനിന്ന് തെന്നി തലതിരിഞ്ഞ് സമീപത്തെ വൈദ്യുതി തൂണിടിച്ചു.
പിന്നീട് ഒരു സ്കൂട്ടറിലും ഇടിച്ചു. കടയുടെ ചുമരിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.





