
കണ്ണൂർ ; തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ.
ചരിത്രത്തെ ശരിയായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകാനുള്ള ഊർജം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരിലെ പാനൂരിൽ പി.കെ. കുഞ്ഞനന്തൻ അനുസ്മരണ പരിപാടിയിലാണ് ജയരാജന്റെ പരാമർശം. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി മറികടന്നാണ് 2021-ൽ എൽ.ഡി.എഫ് ഭരണം നേടിയത്.
2016-ൽ കിട്ടിയ സീറ്റിനേക്കാൾ കൂടുതൽ സീറ്റ് ലഭിച്ചു. പഴയ ചരിത്രം മറക്കരുത്.നാം ഇതുവരെ ഉയർത്തിയ ശരികളും നിലപാടും ഉയർത്തിക്കൊണ്ടുതന്നെ എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണം, ജയരാജൻ പറഞ്ഞു.വിജയിച്ചാലും പരാജയപ്പെട്ടാലും ജനങ്ങൾക്കൊപ്പം നിൽക്കുക എന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം നമ്മളെ പഠിപ്പിച്ചത്.
ആ പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകണമെന്നും എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ജയരാജൻ വ്യക്തമാക്കി.