Kannur
പ്രതിഷേധക്കൂവലുകൾക്കിടെ പരിശോധന പൂർത്തിയായി; പിണറായിയുടെയും റിയാസിന്റെയും വീടുകളിൽ നിന്ന് ഇ.ഡി മടങ്ങി

കണ്ണൂർ: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. രേഖകൾ ശേഖരിച്ച് ഇഡി ഉദ്യോഗസ്ഥർ പുറത്തെത്തുകയായിരുന്നു.
പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.





