Wayanad

വയനാട്ടിൽ റാഗിങ്ങിന്‍റെ പേരിൽ മർദ്ദനം; ആറ് വിദ്യാർഥികൾക്കെതിരെ കേസ്

Please complete the required fields.




ബത്തേരി: വയനാട് മൂലങ്കാവ് സ്കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികളെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥിനെയാണു കഴിഞ്ഞ ദിവസം കത്രികകൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചത്.

അമ്പലവയൽ സ്വദേശിയായ ശബരിനാഥിനെ പരിചയപ്പെടാൻ എന്ന പേരിൽ ക്ലാസിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് മർദിച്ചത്. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ വിദ്യാർഥിയെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ബത്തേരി പൊലീസാണു കേസ് അന്വേഷിക്കുന്നത്.

Related Articles

Back to top button