Kerala

മിസ് കേരള ജേതാക്കളുടെ മരണം; അപകടകാരണം മദ്യലഹരിയിലുള്ള മത്സരയോട്ടമെന്ന് പൊലീസ്

Please complete the required fields.




മിസ് കേരള ജേതാക്കളുടെ കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മത്സരയോട്ടമെന്ന് പൊലീസ്. മോഡലുകൾ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെന്ന് ഓഡി കാർ ഡ്രൈവർ സൈജു പൊലീസിനോട് പറഞ്ഞു. ഇന്നലെ സൈജു പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടം നടന്ന കാര്യം പൊലീസിനെ അറിയിച്ചത് സൈജുവാണ്. അതേസമയം കേസിലെ പ്രതിയായ ഡ്രൈവർ അബ്ദുൽ റഹ്മാനെ പൊലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും.

അതേസമയം, പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ ഒളിവിലാണെന്നാണ് സൂചന. ഇയാളെ കണ്ടെത്താൻ പൊലീസ് ശ്രമമാരംഭിച്ചു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഒളിപ്പിച്ചത് ഹോട്ടലുടമ റോയിയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് റിപ്പോർട്ട്. കേസിൽ ദുരൂഹത നീങ്ങാൻ റോയിയെ ചോദ്യം ചെയ്യും.

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.

Related Articles

Leave a Reply

Back to top button