Kozhikode

കോഴിക്കോട് സ്വദേശി ബസിൽ കുഴഞ്ഞുവീണ് മരിച്ചു

Please complete the required fields.




താമരശ്ശേരി : താമരശ്ശേരിയിൽ ബസിൽ കുഴഞ്ഞുവീണ് കുന്ദമംഗലം സ്വദേശി വിജിത് (36) അന്തരിച്ചു. ബംഗളൂരുവിൽ എസ്.ബി.ഐയുടെ ലീഗൽ അഡ്വൈസറാണ്. നാട്ടിലേക്ക് വരുന്നവഴിയാണ് അന്ത്യം.

അബോധാവസ്ഥയിലായതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. എന്നാൽ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. കുന്ദമംഗലം ഇരുമ്പിടംകണ്ടിയിൽ വേലായുധന്റേയും ഗീതയുടേയും മകനാണ്. ഭാര്യ രാധിക. മക്കൾ: റിഷഭ്, റിഷികേശ്. സഹോദരൻ ശ്രീജിത്ത്. സംസ്കാരം വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും

Related Articles

Back to top button