Malappuram

പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രതിക്ക് 38 വർഷം തടവും പിഴയും

Please complete the required fields.




മഞ്ചേരി: പന്ത് വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 38 വർഷം തടവും 3.35 ലക്ഷം രൂപ പിഴയും.കൊണ്ടോട്ടി പുതുക്കോട് പേങ്ങാട് സൈതലവി (45)യെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2023 സെപ്റ്റംബറിലായിരുന്നു സംഭവം.മൈതാനക്ക് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ പന്ത് വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പണിതീരാത്ത കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, പ്രകൃതി വിരുദ്ധ പീഡനം, പോക്സോ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ.പിഴയടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും ഓരോ മാസം കൂടി ശിക്ഷ അനുഭവിക്കണം. തടവ് ഒരുമിച്ചനുഭവിച്ചാൽ മതിയെന്നും പ്രതി പിഴ നൽകിയാൽ ഇരയായ കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

കൊണ്ടോട്ടി പൊലീസ് എസ്ഐയായിരുന്ന കെ ഫാതിൽ റഹ്മാനാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ കെ എൻ മനോജാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സോമസുന്ദരം ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി.

Related Articles

Back to top button