Kottayam

യുവതിയോട് അപമര്യാദയായി പെരുമാറി; ബ്യൂട്ടിപാർലർ ജീവനക്കാരനായ ഇതരസംസ്ഥാന സ്വദേശി അറസ്റ്റിൽ

Please complete the required fields.




ഏറ്റുമാനൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ബ്യൂട്ടിപാർലർ ജീവനക്കാരനായ ഇതരസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശിയായ അർജുൻ ഭട്ടരായിയെയാണ്‌ (29) ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിൽ എത്തിയ യുവതിക്കുനേരേ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. ഷോജോ വർഗീസ്, എസ്.ഐ. സൈജു, സി.പി.ഒ.മാരായ ഡെന്നി, വേണുഗോപാൽ, വിനേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button