Kollam

മദ്യലഹരിയിൽ യുവാക്കൾ തമ്മിൽ തല്ലി; ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു

Please complete the required fields.




ചാത്തന്നൂർ: കൊല്ലം ചാത്തന്നൂരിൽ യുവാക്കൾ മദ്യലഹരിയിൽ തമ്മിൽ തല്ലി. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു.
സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ചാത്തന്നൂർ താഴം ആനന്ദഗിരി മുരുകക്ഷേത്രത്തിന് മുന്നിലായിരുന്നു യുവാക്കളുടെ ഏറ്റുമുട്ടൽ. കലുങ്കിൽ ഇരിക്കുകയായിരുന്ന യുവാക്കളും ബൈക്കിലെത്തിയ മൂവർ സംഘവുമായി പരസ്പരം അസഭ്യം പറഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെച്ചൊല്ലിയായിരുന്നു തമ്മിൽ തല്ല്.

ബൈക്കിലെത്തിയവർ ഫോണിൽ വിളിച്ച് ആളെ കൂട്ടി നാട്ടുകാരായ യുവാക്കളെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ് നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ എട്ടു പേർക്കെതിരെ കേസെടുത്ത ചാത്തന്നൂർ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചാത്തന്നൂർ ഈസ്റ്റ് സ്വദേശി 25 വയസുള്ള മുഹമ്മദ് ആഷിക്, മീനാട് സ്വദേശി 24 വയസുള്ള മനു അഖിൽ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.

ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഘർഷത്തിൽ സാരമായി പരിക്കേറ്റ നാലുപേർ ചികിൽസയിലാണ്.

Related Articles

Back to top button