Wayanad

വന്‍ കഞ്ചാവ് വേട്ട; വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

Please complete the required fields.




സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ് ഹാരിസ് (34) ആണ് പിടിയിലായത്. ഒഡീഷയില്‍ നിന്ന് ബംഗളൂരു വഴി കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പരിശോധനക്കിടെയാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. ബസിന്‍റെ ലെഗേജ് ബോക്‌സില്‍ സ്യൂട്ട്‌കേസിലും ബാഗിലുമായി സൂക്ഷിച്ച നിലയിലാരുന്നു കഞ്ചാവ്. തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേയ്ഞ്ചിന് കൈമാറി. സി ഐ ആര്‍ പ്രശാന്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്‍ദുൾ സലാം, പി വി രജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധ നടത്തിയത്.

Related Articles

Back to top button