Kozhikode

നാദാപുരത്ത് പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

Please complete the required fields.




കോഴിക്കോട്: നാദാപുരം പാറക്കടവിൽ പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. അക്രമത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്പാറക്കടവ് സ്വദേശി സമീർ ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പാറക്കടവ് സ്വദേശി നൗഫലിൻ്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

ആക്രമണത്തിൽ വീട്ടിലെ പത്തോളം ലൈറ്റുകൾ തകർന്നു. നൗഫലിൻെറ ഭാര്യയെ അശ്ലീലം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഭാര്യയുടെ പരാതിയിൽ വളയം പോലീസെടുത്ത കേസിലാണ് പ്രതിയെ അറസ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ സമീർ.

Related Articles

Back to top button