Kannur

എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാര്‍’; അച്ഛനെയും കൊല്ലണം…!, കണ്ണൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അച്ഛനെയും കൊല്ലണമെന്ന് പറഞ്ഞെന്ന് അയല്‍വാസി

Please complete the required fields.




കണ്ണൂർ : കണ്ണൂർ പേരാവൂരില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛനെയും കൊല്ലണമെന്ന് പ്രതി ക്രിസ്റ്റി പറഞ്ഞെന്ന് അയല്‍വാസി നിപുന്‍. അമ്മയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവിടുമോ എന്ന് ക്രിസ്റ്റി ചോദിച്ചു. അങ്ങനെയാണ് ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും നിപുന്‍ പറഞ്ഞു. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാര്‍ ആണെന്ന് ക്രിസ്റ്റി പറഞ്ഞെന്നും അയല്‍വാസി പറയുന്നു.

പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെ കഴുത്തിന് കുത്തി കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു കൊലാപതകം. ബെംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലെത്തിയതാണ്. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നു എന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല.

പൊതുരംഗത്ത് സജീവമായിരുന്ന വ്യക്തിയായിരുന്നു ഗീതമ്മ. മഹിളാ മോർച്ചയുടെ പ്രാദേശിക നേതാവും രണ്ട് ബ്യൂട്ടി പാർലറുകളുടെ ഉടമയുമാണ്. ഗീതാമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിൽ എന്ത് എന്ന കാര്യം വ്യക്തമല്ല.

Related Articles

Back to top button