Thiruvananthapuram

കേരളത്തിലെ യൂണിവേഴ്സിറ്റികൾ സിപിഐഎം ഔട്ട് ഹൗസുകൾ; ചെറിയാൻ ഫിലിപ്പ്

Please complete the required fields.




കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളെയും സിപിഐഎം ഔട്ട് ഹൗസുകളാക്കി മാറ്റിയതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ ദുരന്തമെന്ന് കോൺ​ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കേന്ദ്ര യൂണിവേഴ്സിറ്റികളെ ബിജെപി സർക്കാർ കാവിവൽക്കരിക്കുമ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികളെ സിപിഐഎം സർക്കാർ ചുവപ്പുവൽക്കരിക്കുകയാണ്.

യുജിസി മാനദണ്ഡം ലംഘിച്ച് യോഗ്യതയില്ലാത്തവരെ എകെജി സെന്ററിലെ രക്ത പരിശോധനയുടെ മാത്രം അടിസ്ഥാനത്തിൽ വൈസ് ചാൻസലർമാരായി നിയമിക്കുന്നതിന് കൂട്ടുനിന്ന ഗവർണർക്ക് സുപ്രീകോടതി വിധി വന്നപ്പോഴാണ് ഉൾവിളി ഉണ്ടായത്. ഇതുവരെയും ഗവർണറും മുഖ്യമന്ത്രിയും കള്ളനും പൊലീസും കളിക്കുകയായിരുന്നു. ചില വൈസ് ചാൻസലർമാർ ആർഎസ്എസ് ഉൾപ്പെടെയുള്ള വർഗ്ഗീയ ശക്തികളുടെ വക്താക്കളാണ്. ഇവർ യൂണിവേഴ്സിറ്റികളുടെ രാഷ്ട്രീയവൽക്കരണത്തിനും വർഗ്ഗീയവൽക്കരണത്തിനും വഴിമരുന്നിടുകയാണ്.

ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ചക്കളത്തിപോരാട്ടത്തിനിടയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണം വിസ്മരിക്കപ്പെടുകയാണ്. സാക്ഷരതയിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന കേരളം വിദ്യാഭ്യാസനിലവാര അഖിലേന്ത്യാ റാങ്കിംഗിൽ അതിവേഗം പിന്നിലേക്കാണ്. കോളജുളുടെയും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ കേരളം മുന്നിലാണെങ്കിലും ഗുണനിലവാരത്തിൽ ഭീകരതകർച്ചയാണ്. എൽഡിഎഫ് സർക്കാർ ഉന്നത വിദ്യാഭ്യാസത്തിന്റെ അടിത്തറ തോണ്ടിയിരിക്കുകയാണെന്നും ചെറിയാൻ ഫിലിപ്പ് ആരോപിച്ചു.

Related Articles

Leave a Reply

Back to top button