Kottayam

കോട്ടയത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Please complete the required fields.




കോട്ടയം: നെച്ചിപ്പുഴൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചക്കാങ്കല്‍ അമല്‍ നാരായണന്‍ (26) ആണ് മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്.

മെയ് നാലിന് തെള്ളകത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോൾ വൈകിട്ട് 7.30-ന് ആയിരുന്നു അപകടം. മംഗളം കലുങ്ക് കവലയില്‍വെച്ച് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അമലിന് പരിക്കേറ്റത്. അപ്രതീക്ഷിതമായി തിരിച്ച ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.

സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍. പിതാവ്: സി.പി. നാരായണന്‍ (റിട്ട. ടെലകോം ടെക്‌നിഷ്യന്‍ ബി.എസ്.എന്‍.എല്‍.). മാതാവ്: നെച്ചിപ്പുഴൂര്‍ കുറ്റിയാക്കുന്നേല്‍ ഓമന. സഹോദരന്‍: അഖില്‍.

Related Articles

Back to top button