Kerala

ന്യൂന മർദം ശക്തി പ്രാപിക്കുന്നു; മലയോര മേഖലകളിൽ മഴ കനത്തേക്കും, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Please complete the required fields.




സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. വെള്ളിഴായ്ച വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി പാലക്കാട്, മലപ്പുറം , ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് , വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

മലയോര മേഖലകളിൽ മഴ കനത്തേക്കും. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്.അതിനാൽ മത്സ്യ തൊഴിലാളികൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.

Related Articles

Leave a Reply

Back to top button