Idukki
കമ്പംമേട്ടിൽ കാറിനുള്ളിൽ 3 പേർ മരിച്ചനിലയിൽ; കണ്ടെത്തിയത് 2 പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹം

കുമളി : കമ്പംമേട്ട് അടിവാരത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം രജിസ്ട്രേഷനിലുള്ള കാറിലാണ് രണ്ട് പുരുഷന്മാരുടെയും ഒരുസ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ മലയാളികളാണെന്നാണ് സംശയം.
മൃതദേഹങ്ങൾ കണ്ടെത്തിയ കാർ കോട്ടയം പുതുപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി. ഫൊറന്‍സിക് സംഘംകൂടി സ്ഥലത്തെത്തിയാല്‍ കാര്‍ തുറന്ന് വിശദമായ പരിശോധന നടത്തും.





