India

ഇനിയും ഒരങ്കത്തിനില്ലെന്ന് ദ്രാവിഡ്; ഇല്ലെന്ന് ലക്ഷ്മണും, ഫ്‌ളെമിങ്ങും പോണ്ടിങ്ങും പട്ടികയില്‍

Please complete the required fields.




മുംബൈ: രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ് ബിസിസിഐ. 2021-ല്‍ സ്ഥാനമേറ്റെടുത്ത ദ്രാവിഡ് മൂന്നു വര്‍ഷത്തിനു ശേഷമാണ് സ്ഥാനമൊഴിയുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെയും പരിശീലക സംഘത്തിന്റെയും കരാര്‍. പിന്നീട് ടി20 ലോകകപ്പ് കണക്കിലെടുത്ത് പുതുക്കുകയായിരുന്നു.

ദ്രാവിഡ് വീണ്ടും അപേക്ഷിക്കില്ല ; ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതു പ്രഖ്യാപിക്കവെ ദ്രാവിഡിന് വീണ്ടും ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും പരിശീലകനാകാന്‍ താത്പര്യമില്ലെന്നാണ് ദ്രാവിഡിന്റെ നിലപാട്. ക്രിക്കറ്റിലെ മറ്റു പ്രധാനരാജ്യങ്ങള്‍ വിവിധ ഫോര്‍മാറ്റില്‍ വെവ്വേറെ കോച്ചുമാരെ നിയമിക്കാറുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അതില്‍ താത്പര്യമില്ല. മൂന്നുഫോര്‍മാറ്റിലും ടീമിന്റെ കോച്ചാകുന്നത് വലിയ ഉത്തരവാദിത്വമാണ്. വര്‍ഷത്തില്‍ പത്തുമാസത്തിലേറെ ടീമിനൊപ്പമായിരിക്കും. ഇതിനിടെ ഒട്ടേറെ യാത്രകളുമുണ്ടാകും. കുടുംബത്തിനൊപ്പം കൂടുതല്‍സമയം ചെലവഴിക്കാന്‍ താത്പര്യപ്പെടുന്നതിനാലാണ് ദ്രാവിഡ് അപേക്ഷിക്കാത്തത്.

Related Articles

Back to top button