India

നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന്; വാരാണസിയിൽ റോഡ് ഷോയുമായി മോദി

Please complete the required fields.




ദില്ലി: നാമ നിർദ്ദേശ പത്രിക സമർപ്പണത്തി്ന് മുന്നോടിയായി വാരാണസിയിൽ മോദി റോഡ് ഷോ നടത്തി. യുപി മുഖ്യമന്ത്രി യോഗി അടിത്യനാഥിനൊപ്പമാണ് 5 കിമീ റോഡ് ഷോ നടത്തിയത്. നാമനിർദേശ പത്രിക നൽകുന്ന ചടങ്ങ് എൻഡിഎയിലെ പ്രധാന നേതാക്കളെയും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും, മുതിർന്ന നേതാക്കളെയും എല്ലാം പങ്കെടുപ്പിച്ച് ശക്തിപ്രകടനമാക്കാനാണ് ബിജെപിയുടെ തീരുമാനം.

ചൊവ്വാഴ്ച രാവിലെ 11.40 നാണു മോദി നാമ നിർദേശ പത്രിക സമർപ്പിക്കുക. തുടർച്ചയായി മൂന്നാം തവണയാണ് മോദി വാരാണസിയിൽ ജനവിധി തേടുന്നത്. ഇത്തവണ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിന് മുകളിൽ ലഭിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.

Related Articles

Back to top button