
കോഴിക്കോട് : ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഡി.ആർ. ഡി.സി ഗ്ലോബൽ വിവിധ ഭാരതീയ ഭാഷാ ഗ്രന്ഥങ്ങൾക്കായി ഏർപ്പെടുത്തിയ അന്താരാഷ്ട്ര ടാഗോർ പുരസ്കാരത്തിന് അഞ്ജലി രാജീവ് അർഹയായി.
10001 രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്കാരം. അക്ഷരാചാര്യൻ പി.എൻ. പണിക്കരുടെ ജീവിതകഥ പറയുന്ന ‘ അക്ഷരലഹരി എന്ന പുസ്തകത്തിൻ്റെ രചനയും ബുദ്ധവെളിച്ചം എന്ന പുസ്തകത്തിലെ 111 ബുദ്ധചിത്രങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഡി.ആർ. ഡി.സി ഗ്ലോബൽ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പൂർണ പബ്ലിക്കേഷൻസിൽ അസിസ്റ്റൻ്റ് എഡിറ്ററായ അഞ്ജലിക്ക് കലാരത്ന പുരസ്കാരം, മലയാളം ലിറ്ററേച്ചർ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയാണ്.





