India

ജമ്മു കശ്മീരിൽ ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു

Please complete the required fields.




ജമ്മു കശ്മീർ ബോറികഡാലിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജമ്മുകശ്മീരിൽ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും നേരേയുള്ള ആക്രമണം വർധിക്കുകയാണ്. ഒക്ടോബർ മുതൽ 15 ആക്രമണങ്ങളാണ് പ്രദേശവാസികൾക്ക് നേരെയുണ്ടായത്. കഴിഞ്ഞ ദിവസം ശ്രീനഗറിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Back to top button