Idukki

ഇടുക്കിയില്‍ മധ്യവയസ്‌കനെ ആക്രമിച്ച സംഭവം; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Please complete the required fields.




ഇടുക്കി കരിമണ്ണൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സിപിഐഎം പ്രവര്‍ത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്.

കരിമണ്ണൂര്‍ സ്വദേശി ജോസഫ് വെച്ചൂരിനാണ് സിപിഐഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ജോസഫിന്റെ കൈയും കാലും അടിച്ചൊടിച്ചു. ഗുരുതരമായി പരുക്കേറ്റ ജോസഫിനെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിപിഐഐഎം കരിമണ്ണൂര്‍ ഏരിയാ സെക്രട്ടറി പി.പി സുമേഷ് ഉള്‍പ്പെടെയുള്ള സംഘമാണ് മര്‍ദിച്ചതെന്നാണ് പരാതി. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടതില്‍ പ്രകോപിതനായാണ് മര്‍ദ്ദിച്ചത്.

Related Articles

Leave a Reply

Back to top button