KozhikodeTop News

അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Please complete the required fields.




കോടഞ്ചേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) കോടഞ്ചേരി പഞ്ചായത്തിൽ ഇരുവഞ്ഞിപ്പുഴയിൽ നിർമിച്ച അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം സെകട്ടേറിയറ്റ്, കൊച്ചി സിയാൽ, അരിപ്പാറ പവർ ഹൗസ് എന്നിവിടങ്ങളിലായി നടന്ന ചടങ്ങുകളുടെ ഓൺലൈൻ സംപ്രേഷണവേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

സിയാലിന്റെ ആദ്യ ജലവൈദ്യുത പദ്ധതിയായ അരിപ്പാറ പദ്ധതിയുടെ പവർ ഹൗസ് അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിനോട് ചേർന്നാണ് നിർമിച്ചിട്ടുള്ളത്. പവർഹൗസിലെ രണ്ട് ജനറേറ്ററുകളുടെ മൊത്തം സ്ഥാപിതശേഷി 4.5 മെഗാവാട്ടാണ്. പ്രതിദിന വൈദ്യുതി ഉൽപാദന ശേഷി 1.08ലക്ഷം യൂണിറ്റും വാർഷിക ഉൽപാദനം 14 ദശലക്ഷം യൂണിറ്റുമാണ്.

വിവിധ വേദികളിൽ നടന്ന ചടങ്ങുകളിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി, മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, പി.എ. മുഹമ്മദ് റിയാസ്, രാഹുൽ ഗാന്ധി എം.പി, ലിന്റോ ജോസഫ് എം.എൽ.എ തുടങ്ങിയവർ ഓൺലൈനായി പങ്കെടുത്ത ചടങ്ങിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് തുടങ്ങിയവർ അരിപ്പാറയിൽ ഒരുക്കിയ വേദിയിൽ സന്നിഹിതരായി.

Related Articles

Leave a Reply

Back to top button