
എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ ആയി ഈ സീസണില്‍ ഉണ്ടാകില്ല. പകരം ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദ് ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ടു.ഇന്ന് ഐപിഎല്ലിൻ്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാൻഡില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ഇന്ന് ഐ പി എല്ലിന് മുന്നോടിയായി നടന്ന ക്യാപ്റ്റന്മാരുടെ ചടങ്ങി റുതുരാജ് ആണ് എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് റുതുരാജ് ഗെയ്ക്‌വാദ് സി എസ് കെയുടെ പുതിയ ക്യാപ്റ്റൻ ആണെന്ന് ഐ പി എല്‍ പ്രഖ്യാപിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കഴിഞ്ഞ വർഷം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയതിന് ശേഷമുള്ള വിജയം ഉള്‍പ്പെടെ, 42 കാരനായ ധോണി സിഎസ്‌കെയുടെ ക്യാപ്റ്റനെന്ന നിലയില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
ധോണി മുമ്ബ് ജഡേജയ്ക്ക് വേണ്ടി ക്യാപ്റ്റൻസി ഒഴിഞ്ഞിരുന്നു. അന്ന് സി എസ് കെ പ്രതിസന്ധിയില്‍ ആവുകയും ധോണി തിരികെ ക്യാപ്റ്റൻസി ഏറ്റെടുക്കേണ്ടതായും വന്നിരുന്നു. ഇത്തവണ റുതുരാജ് ധോണിയുടെ പിൻഗാമി ആയി വിജയം കണ്ടെത്തും എന്നാകും സി എസ് കെയുടെ പ്രതീക്ഷ.





