Wayanad

രാഹുലിനായി ഖാര്‍ഗെയും പ്രിയങ്കയുമെത്തുന്നു; വയനാട്ടില്‍ ദേശീയനേതാക്കളുടെ പ്രചാരണം

Please complete the required fields.




വയനാട് ലോക്സഭാമണ്ഡലത്തില്‍ പ്രചാരണത്തിനായി വീണ്ടും ദേശീയനേതാക്കളെത്തുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ ചൊവ്വാഴ്ച സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും. 24-ന് പ്രിയങ്കാഗാന്ധി വയനാട്ടില്‍ റോഡ്ഷോ നടത്തും.

ആനിരാജയ്ക്കുവേണ്ടി എ.ഐ.ടി.യു.സി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗറാണ് എത്തുന്നത്. ബത്തേരിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ അവര്‍ പങ്കെടുക്കും.എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്റെ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ എത്തും. രാഹുല്‍ഗാന്ധിക്കുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ ദേശീയനേതാക്കളെത്തുന്നത്.

Related Articles

Back to top button