Kozhikode

താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം; ഏഴ് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Please complete the required fields.




താമരശ്ശേരി : താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. രാത്രി 10.30ഓടെ മുക്കം സംസ്ഥാന പാതയിൽ കുടുക്കിൽ ഉമ്മരത്ത് ആണ് അപകടമുണ്ടായത്. നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്.

ഒരു കാറിലെ നന്മണ്ട സ്വദേശികളായ 6 പേർക്കും മറ്റൊരു കാറിലെ നരിക്കുനി സ്വദേശിക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചശേഷം ഒരു കാര്‍ റോഡിലൂടെ പോവുകയായിരുന്ന ലോറിയിലും ഇടിച്ചു.

Related Articles

Back to top button