Malappuram

കിഴക്കൻ ഏറനാട്ടിൽ ചരിത്രം തീർത്ത് ഇടി മുഹമ്മദ് ബഷീറിൻറെ നാലാംഘട്ട പര്യടനം

Please complete the required fields.




മലപ്പുറം: കിഴക്കൻ ഏറനാട്ടിൽ ഐക്യജനാധിപത്യ മുന്നണിയുടെ അജയ്യത വിളിച്ചോതി ഇടി മുഹമ്മദ് ബഷീറിന്റെ നാലാംഘട്ട പര്യടനം. മഞ്ചേരി നിയോജക മണ്ഡലത്തിലെ എടപ്പറ്റ കീഴാറ്റൂർ പഞ്ചായത്തുകളിൽ ആവേശം തീർത്ത പര്യടനം കിഴക്കൻ ഏറനാട്ടിൽ മറ്റൊരു ചരിത്രം തീർത്തു. രാവിലെ എടപ്പറ്റ പഞ്ചായത്തിലെ എടപ്പറ്റ യിൽനിന്നും ആരംഭിച്ച പര്യടനം ഏപ്പിക്കാട്, പുളിയക്കോട്, മൂനാടി, ആഞ്ഞിലങ്ങാടി, ചേരിപ്പറമ്പ്, ഓലപ്പാറ, ബാലവാടിപ്പടി, മാണിയംകുന്ന്,

പെഴുംതറ എന്നിവിടങ്ങളിൽ ചുറ്റി കീഴാറ്റൂർ പഞ്ചായത്തിലെ കീഴാറ്റൂർ,ആനപ്പാകുഴി,കണ്യാല, മുഖാംപടി, മണ്ണാർമല ജംഗ്ഷൻ, മുള്ള്യാർകുർശ്ശി, പൂന്താവനം, പറമ്പൂർ മില്ലുംപടി, നെന്മിനി, നല്ലൂർ മന്തംകുണ്ട്, അരീച്ചോല എന്നിവിടങ്ങളിൽ പര്യടനം നടത്തി കുറവും പുറത്ത് സമാപിച്ചു തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയെ പ്രവർത്തകർ ഓരോ സ്വീകരണകേന്ദ്രങ്ങളിലും ആനയിച്ചു. റോഡിന് ഇരുവശവും വോട്ടർമാരുടെ നീണ്ട നിര കാണാമായിരുന്നു.

പ്രവർത്തകർക്ക് ആവേശം പകർന്നുകൊണ്ട് ഐക്യ ജനാധിപത്യ മുന്നണിയുടെ നേതാക്കളായ സ്ഥലം എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ് ഡി.സി.സി പ്രസിഡണ്ട് വി എസ് ജോയ് ഉൾപ്പെടെയുള്ള നേതാക്കളും മണ്ഡലം യുഡിഎഫ് നേതാക്കളും തദ്ദേശസ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികളും സ്ഥാനാർത്ഥിയെ അനുഗമിച്ചു. ചൂടിനെ വകവെക്കാതെ ഓരോസ്വീകരണകേന്ദ്രങ്ങളിലും വൻ അൾകൂട്ടമാണ് തടിച്ചുകൂടിയത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൻ പി. മുഹമ്മദ്, സി പി അബ്ദുറഹ്മാൻ ശരീഫ് മുടിക്കോട് ഹംസത്ത് എന്നിവർ പ്രസംഗിച്ചു. പര്യടനത്തിന് മണ്ഡലം പഞ്ചായത്ത് മുസ്ലിം ലീഗ് കോൺഗ്രസ് നേതാക്കന്മാരായ കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ്,അഡ്വക്കേറ്റ് യു എ ലത്തീഫ് എംഎൽഎ, ഡിസിസി പ്രസിഡണ്ട് വി എസ് ജോയ്, അഡ്വക്കേറ്റ് എം ഉമ്മർ, റഷീദ് പറമ്പൻ,

പി എച്ച് ഷമീം,കണ്ണിൽ അബൂബക്കർ, വല്ലാഞ്ചിറ മുഹമ്മദലി, എൻ കെ ഹംസ, നിസാർ മാസ്റ്റർ, എൻ പി മുഹമ്മദ്, പി.ആർ രോഹിൽ നാഥ് സദറുദ്ദീൻ മൊയ്തു, യൂസഫ് വല്ലാഞ്ചിറ, റഷീദ് വല്ലാഞ്ചിറ, ഷെറിൻ എന്ന കുഞ്ഞാൻ, ഉസ്മാൻ മാസ്റ്റർ,
ചാലിൽ ബാബു ജോർജ് മാസ്റ്റർ, കബീർ മാസ്റ്റർ, സജി, അനിൽ പ്രകാശ് വി ഹംസ, മൂസക്കുട്ടി കീഴാറ്റൂർ,ഗഫൂർ പട്ടിക്കാട്, ഷംസു കീഴാറ്റൂർ, എൻ.രാധാകൃഷ്ണൻ, ബാലകൃഷ്ണൻ മാങ്ങാട് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button