Kozhikode

ഉത്സവത്തിനിടെ വെളിച്ചപ്പാടിനെ വെട്ടിക്കൊന്നു; പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ

Please complete the required fields.




തൃശൂർ : തൃശൂർ കയ്പമംഗലം കൂരിക്കുഴി കോഴിപ്പറമ്പിൽ ക്ഷേത്രത്തിൽ ഉത്സവാഘോഷത്തിനിടയിൽ വെളിച്ചപ്പാടിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പതിനഞ്ച് വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കൂരിക്കുഴി സ്വദേശി കിഴക്കേവീട്ടിൽ വിജീഷാണ് പിടിയിലായത്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ്.എൻ.ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ണൂരിൽ നിന്നാണ് പ്രതിയ അറസ്റ്റ് ചെയ്തത്. വെളിച്ചപ്പാടിന്റെ കൊലപാതകത്തെ തുടർന്ന് രണ്ടാം പ്രതിയായ വിജീഷ് കഴിഞ്ഞ പതിനഞ്ച് വർഷമായി ഇയാൾ ഒളിവിലായിരുന്നു. 2007 മാർച്ച് 27നാണ് കോഴിപ്പറമ്പിൽ ക്ഷേത്രത്തിലെ വെളിച്ചപ്പാട് ഷൈൻ കെ ല്ലപ്പെട്ടത്.  കേസിലെ 6 പ്രതികളിൽ 4 പേർ നേരത്തെ പിടിയിലായിരുന്നു. കേസിലെ മറ്റു പ്രതികൾ ജീവപര്യന്തം ശിക്ഷയനുഭവിച്ച് വരികയാണ്. സംഭവത്തിന് ശേഷം  ഗണപതി ഒളിവിൽ പോകുകയായിരുന്നു.

വർഷങ്ങളായി വടക്കൻ കേരളത്തിൽ മത്സ്യസ്യബന്ധന തൊഴിലാളിയായി ജോലി ചെയ്തു. ഗണപതി അപ്പൻ എന്ന പേര് സ്വീകരിച്ച് കാസർഗോഡ് ബേക്കൽ തുറമുഖം കേന്ദ്രീകരിച്ച് മത്സ്യതൊഴിലായി കഴിഞ്ഞ് വരികയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രത്യേക അന്വേഷണ സംഘം ഗണപതിയുടെ പിറകെയായിരുന്നു. കൂടുതൽ സമയം കടലിൽ കഴിഞ്ഞിരുന്ന ഗണപതിയെ കണ്ടെത്താനായി പൊലീസ് സംഘം മത്സ്യതൊഴിലാളികളുടെ വേഷത്തിൽ തമ്പടിച്ചു വന്നു. കണ്ണൂർ ജില്ലയിലെ ആഴിക്കരയിൽ പ്രതി എത്തുമെന്നറിഞ്ഞ  പൊലീസ് സർവ്വ സന്നാഹങ്ങളോടെ എത്തിയാണ്  അറസ്റ്റ് ചെയ്തത്. മതിലകം പോലീസ് സ്റ്റേഷനിലെ റൗഡിയും നിരവധി കേസുകളിലെ പ്രതിയുമാണ് വിജീഷ്.  പ്രതിയെ കോടതി റിമാൻ്റ് ചെയ്തു

Related Articles

Leave a Reply

Back to top button