Ernakulam

സ്വകാര്യ ബസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമം; യുവ എന്‍ജിനീയര്‍ അറസ്റ്റില്‍

Please complete the required fields.




എറണാകുളം : സ്വകാര്യ ബസില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ യുവ എന്‍ജിനീയറെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുന്നന്താനം കളരിക്കല്‍ ഇന്ദീവരം വീട്ടില്‍ അനൂപിനെ (36)യാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ആലുവയില്‍നിന്ന് കളമശ്ശേരിയിലേക്കു പോയ പെണ്‍കുട്ടി ഇരിക്കുന്ന സീറ്റില്‍ യുവാവ് ഇരുന്ന ശേഷം പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുെവച്ച് പോലീസില്‍ അറിയിച്ചു. കളമശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. യുവാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button