World

വിട്ടുകൊടുക്കാതെ റയലും സിറ്റിയും; ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍മാരുടെ പോരാട്ടം സമനിലയില്‍

Please complete the required fields.




മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടം കണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് റയല്‍ മാഡ്രിഡും മാഞ്ചെസ്റ്റര്‍ സിറ്റിയും. റയലിന്റെ മൈതാനമായ സാന്തിയാഗോ ബെര്‍ണബ്യുവില്‍ നടന്ന മത്സരത്തില്‍ ഇരു ടീമും മൂന്നു ഗോള്‍ വീതം നേടി.

കളിതുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മാഡ്രിഡ് ഗോളിയുടെ പരിചയക്കുറവ് മുതലെടുത്ത് ഫ്രീ കിക്ക് വലയിലെത്തിച്ച ബെര്‍ണാര്‍ഡോ സില്‍വ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 12-ാം മിനിറ്റില്‍ റയലിന്റെ തിരിച്ചടിയെത്തി. എഡ്വാര്‍ഡോ കാമവിംഗയുടെ ഷോട്ട് റൂബര്‍ ഡയസിന്റെ കാലില്‍ തട്ടി ഗതിമാറി വലയിലെത്തി, പിന്നാലെ 14-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ റോഡ്രിഗോ സ്വന്തം മൈതാനത്ത് റയലിനെ മുന്നിലെത്തിച്ചു.

എന്നാല്‍ ആവേശം അവിടംകൊണ്ടും തീര്‍ന്നില്ല. 66-ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ ബുള്ളറ്റ് ഷോട്ടില്‍ സിറ്റി ഒപ്പമെത്തി. പിന്നാലെ 71-ാം മിനിറ്റില്‍ ജോസ്‌കോ ഗ്വാര്‍ഡിയോളിന്റെ കിടിലന്‍ ലോങ് റേഞ്ചറും വലയില്‍ കയറിയതോടെ സിറ്റി ലീഡ് തിരികെപ്പിടിച്ചു. പക്ഷേ 79-ാം മിനിറ്റില്‍ കിടിലനൊരു വോളിയിലൂടെ ഫെഡെറിക്കോ വാല്‍വെല്‍ദെ റയലിന് സമനില സമ്മാനിച്ചു. ഏപ്രില്‍ 18-ന് സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് രണ്ടാം പാദ മത്സരം.

Related Articles

Back to top button