
സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുൾ റഹീമിന്റെ മാതാവിന് ഇത് മകൻ കൂടെയില്ലാത്ത മറ്റൊരു പെരുന്നാളാണ്. അടുത്ത പെരുന്നാൾ ദിനമെങ്കിലും മകന്റെ കൂടെ ആഘോഷിക്കണമെന്ന പ്രാർത്ഥനയിലാണ് ഈ മാതാവ്. റഹീമിന്റെ മോചനത്തിനായി കഠിനപ്രയത്‌നത്തിലാണ് ഒരു നാട് ഒന്നാകെ.
പതിനെട്ടു വർഷം മുൻപാണ് ഫാത്തിമ, മകൻ അബ്ദുൾ റഹീമിനൊപ്പം അവസാനമായി പെരുന്നാൾ ആഘോഷിച്ചത്. വീണ്ടുമൊരു പെരുന്നാൾ ദിനമെത്തുമ്പോൾ കണ്ണീരോടെ മകന്റെ വരവിനായി കാത്തിരിക്കുകയാണ് ഈ മാതാവ്.
അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് ആറ് ദിവസം മാത്രം. മോചന തുകയായ 34 കോടിയിൽ ഇതുവരെ സമാഹരിക്കാനായത് 13 കോടി രൂപയും. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് അബ്ദുൾ റഹീമിന്റെ കുടുംബം.
റഹീമിന് മുന്നിലുള്ളത് ഇനി ആറ് നാൾ… ഇതിനോടകം ലഭിച്ചത് 13 കോടി രൂപ… ഇനി വേണ്ടത് 21 കോടി..





