Kozhikode

22.6 ഗ്രാം എംഡിഎംഎ സഹിതം പിടിയിൽ; 20 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റം

Please complete the required fields.




കോഴിക്കോട് :സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ സഹിതം കൊടിയത്തൂർ ചെറുവാടി തെനങ്ങാംപറമ്പ് നടുക്കണ്ടി വീട്ടിൽ അബ്ദു മൻസൂറിനെ (40) എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡും എക്സൈസ് ഐബിയും ചേർന്ന് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നു 22.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബൈക്കിൽ സഞ്ചരിക്കവെ പന്നിക്കോട് – കുളങ്ങര റോഡിനു സമീപം വച്ചാണു പിടിയിലായത്.  

എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ദേവദാസിന്റെ നേതൃത്വത്തിൽ ഐബി ഇൻസ്പെക്ടർ എ.പ്രജിത്ത്, പ്രിവന്റീവ് ഓഫിസർമാരായ വി.പ്രജിത്ത്, കെ.ഷംസുദീൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്.ആർ.ദീനദയാൽ, എൻ.എസ്.സന്ദീപ്, എ.എം.ബിനീഷ് കുമാർ, പി.അഖിൽ, കെ.പി.റനീഷ്, എ.അരുൺ, പി.പി.ജിത്തു, ഡ്രൈവർ അബ്ദുൽകരീം എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണു അബ്ദു മൻസൂറിനെ പിടികൂടിയത്. 20 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന അളവ് സിന്തറ്റിക് ലഹരിമരുന്നാണു അബ്ദു മൻസൂറിൽ നിന്നു പിടികൂടിയത്. കൂടാതെ ഇയാളുടെയും അടുത്ത ബന്ധുക്കളുടെയും സ്വത്തുവകകളിലും അന്വേഷണം നടത്താൻ നിയമമുണ്ട്.

Related Articles

Leave a Reply

Back to top button