Thiruvananthapuram

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു; പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗം, മൂന്ന് പേ‍ർ അറസ്റ്റിൽ

Please complete the required fields.




തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത 17വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗ ചെയ്തുവെന്ന പരാതിയിൽ മൂന്നു പേര്‍ അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂര്‍ പൊലീസാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. വര്‍ക്കല വെൺകുളം സ്വദേശികളായ ഹുസൈൻ , കമാൽ , രാഖിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വര്‍ക്കല സ്വദേശിയായ ഹുസൈൻ ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഹുസൈൻ മറ്റു രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടില്‍ നിന്നും വിളിച്ചിറക്കി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലെ ചികിത്സക്കുശേഷം വിട്ടയച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related Articles

Back to top button