Kozhikode

കൈത്തറി തുണിത്തരങ്ങളുമായി വിഷു-റംസാൻ മേള

Please complete the required fields.




കോഴിക്കോട് : കൈത്തറി സഹകരണസംഘങ്ങളിൽനിന്നുള്ള പരമ്പരാഗത നെയ്ത്തുകാരുടെ തുണിത്തരങ്ങളുമായി വിഷു-റംസാൻ കൈത്തറിമേള തുടങ്ങി. കോർപ്പറേഷൻ സ്റ്റേഡിയം കോമ്പൗണ്ടിൽ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ രഞ്ജിത് ബാബു ഉദ്ഘാടനംചെയ്തു. സംസ്ഥാന കൈത്തറിവസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായകേന്ദ്രം, ജില്ലാ കൈത്തറി വികസനസമിതി എന്നിവ ചേർന്നാണ് മേള നടത്തുന്നത്.

കുട്ടികൾക്കുള്ള കൈത്തറി ഉടുപ്പുകൾ, ഷർട്ട്, മുണ്ട്, ലുങ്കി, കിടക്കവിരി, തോർത്ത് എന്നിവയെല്ലാമുണ്ട്. കൈകൊണ്ട് പ്രത്യേകരീതിയിൽ നെയ്തെടുക്കുന്ന തരം സാരിയുമുണ്ട്. തുണിത്തരങ്ങൾക്ക് റിബേറ്റുണ്ട്. രാവിലെ ഒൻപതുമുതൽ രാത്രി എട്ടുവരെ നടക്കുന്ന മേള 13-ന് സമാപിക്കും.

Related Articles

Back to top button