Kozhikode

ഷാഫി പറമ്പിലിന്റെ കയ്യില്‍ 25000 രൂപ; ആകെ ആസ്തി മൂല്യം 27,60000 രൂപയുടേത്

Please complete the required fields.




വടകര: വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ കയ്യില്‍ 25000 രൂപ. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് സ്വത്തുവിവരങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കിയത്. എല്‍ഐസിയില്‍ 11 ലക്ഷവും വിവിധ ബാങ്കുകളിലായി 85000 രൂപയും സ്വന്തമായി ഇന്നോവ കാറുമുണ്ട്. ആകെ മൂല്യം 27,60000. ഭാര്യയുടെ പേരില്‍ 40 പവന്റെ സ്വര്‍ണവുമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ വടകരയില്‍ ആകെ 14 സ്ഥാനാര്‍ഥികളാണുള്ളത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ, എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന്‍ എന്നിവരാണ് മുഖ്യ എതിരാളികള്‍. ഷാഫി പറമ്പിലിനെതിരേയും അപരന്മാരും രംഗത്തുണ്ട്. ഇതിനുപുറമെ ഷാഫിക്കെിരെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയും പത്രിക നല്‍കി. നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹിമാണ് വിമതനായി രംഗത്തുള്ളത്. നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറിയായ ഇദ്ദേഹത്തെ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കുകയായിരുന്നു.

Related Articles

Back to top button