Kozhikode

ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് അച്ചു ഉമ്മൻ

Please complete the required fields.




വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. കെ കെ രമ. അച്ചു ഉമ്മൻ എന്നിവർ ഒപ്പം പ്രകടനത്തിൽ പങ്കെടുത്തു. വടകരയിലെ സ്ത്രീ ശക്തി ഷാഫിക്കൊപ്പം എന്ന ബാനറുമായാണ് പ്രകടനം നടന്നത്.

ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് അച്ചു ഉമ്മൻ. ജനങ്ങൾക്കൊപ്പമാണ് ഷാഫി, കേരളത്തിൽ വർഗീയ ചിന്തകൾ തുടച്ചുമാറ്റും.ഷാഫി പറമ്പിലിന് സമാനതകളില്ലാത്ത സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് അച്ചു ഉമ്മൻ പറഞ്ഞു.

സ്ത്രീകളുടെ കൈകളിൽ ഷാഫി പറമ്പിലിന്റെ കട്ട് ഔട്ടുകളാണ് ഉള്ളത്. ആവേശത്തെ നിയന്ത്രിക്കാൻ പോലും കഴിയുന്നില്ലെന്ന് കെ കെ രമ വ്യക്തമാക്കി. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും. വലിയ വിജയം വടകരയിൽ ഉണ്ടാകുമെന്ന് കെ കെ രമ പറഞ്ഞു.
അതേസമയം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപത്തില്‍ കേസെടുത്ത് വടകര പൊലീസ്. മിന്‍ഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് നടപടി.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രേരണ, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തിന് പിന്നിലുണ്ടെന്ന് കെ കെ ശൈലജ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Related Articles

Back to top button