Kerala

എം.എസ്‌സി. ഫൊറൻസിക് സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: കാലിക്കറ്റ് സർവകലാശാലാ വാർത്തകൾ

Please complete the required fields.




അഫിലിയേറ്റഡ് കോളേജുകളിൽ ജനുവരി 29-ന് നടന്ന നാലാം സെമസ്റ്റർ ബി.വോക്. ടൂറിസം ആൻഡ് ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ് ഏപ്രിൽ 2023 റെഗുലർ പരീക്ഷ (പേപ്പർ A13- ഓൺട്രിപ്രൂണർഷിപ്പ് ഡെവലപ്‌മെന്റ്) റദ്ദാക്കി. പുനഃപരീക്ഷ 16-ന് നടക്കും.

പരീക്ഷാഫലം ;മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഫൊറൻസിക് സയൻസ് നവംബർ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദൂരവിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി.ബി.സി.എസ്.എസ്.) നവംബർ 2022, 2023 പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാ രജിസ്‌ട്രേഷൻ ;അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി സെപ്റ്റംബർ 2023 പരീക്ഷയ്ക്ക് (2017, 2018 പ്രവേശനം) ഓൺലൈനായി രജിസ്റ്റർചെയ്യാനുള്ള സമയം 12 വരെ നീട്ടി. പരീക്ഷാകേന്ദ്രം സർവകലാശാലാ ടാഗോർ നികേതൻ.എല്ലാ അവസരങ്ങളും നഷ്ടമായ വിദൂരവിഭാഗം നാലാം സെമസ്റ്റർ പി.ജി. (സി.ബി.സി.എസ്.എസ്.) ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി സെപ്റ്റംബർ 2023 പരീക്ഷയ്ക്ക് ഓൺലൈനായി രജിസ്റ്റർചെയ്യാനുള്ള ലിങ്ക് 15 വരെ ലഭ്യമാകും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പുനർമൂല്യനിർണയ ഫലം;വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബി.എ, ബി.എ. അഫ്ൽ-ഉൽ-ഉലമ, ബി.എസ്‌സി. മാത്തമാറ്റിക്‌സ്-സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്‌.-യു.ജി. (റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Related Articles

Back to top button