Idukki

വീട്ടമ്മയെ ആക്രമിച്ച 16-കാരൻ പിടിയിൽ

Please complete the required fields.





ഇടുക്കി: മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം വീട്ടമ്മയെ കടന്നുപിടിച്ച കൗമാരക്കാരന്‍ പിടിയിലായി. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരനായ 16-കാരനെയാണ് കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം. എന്നാല്‍, 16-കാരന്റെ ഫോണ്‍ പരിശോധിച്ചതോടെ ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്.

‘അയല്‍വാസിയായ ആന്റിയെ എങ്ങനെ പീഡിപ്പിക്കാം’ എന്നതുള്‍പ്പെടെ കൗമാരക്കാരന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. മൊബൈല്‍ഫോണില്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചതോടെയാണ് പോലീസ് ഇത് കണ്ടെത്തിയത്.

Related Articles

Back to top button