Ernakulam

74 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും യുവതിയും പിടിയില്‍

Please complete the required fields.




കൊച്ചി: എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പോലീസ് പിടികൂടി. തൃശ്ശൂര്‍ അരിപ്പാലം സ്വദേശി വെളിപ്പറമ്പ് വീട്ടില്‍ ആന്റണി നെല്‍വിന്‍ (28) ഇരിങ്ങാലക്കുട സ്വദേശി മാങ്കാട്ടില്‍ വീട്ടില്‍ എം.യു. അമീഷ (23) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 74 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.

കുന്നുംപുറം അമൃതാ ഹോസ്പിറ്റല്‍ റോഡിലുള്ള ലോഡ്ജ് മുറി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ കെ.എസ്. സുദര്‍ശനന്റെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും ചേരാനെല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button