Kozhikode
കോഴിക്കോട് നടപ്പാതയിലെ കമ്പിയിൽ തൂങ്ങിമരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

കോഴിക്കോട്: വെസ്റ്റ്ഹിൽ ചുങ്കത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ അഞ്ചോടെ റോഡരികിലെ നടപ്പാതയുടെ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രദേശത്ത് സംഘട്ടനം നടന്നതിന്റെ ലക്ഷണങ്ങളുള്ളതിനാൽ കൊലപാതകമെന്നാണ് സംശയം. അതിഥി തൊഴിലാളിയായ യുവാവിനെ തിരിച്ചറിയാനായിട്ടില്ല.





