Kozhikode

കോഴിക്കോട് ന​ഗ​ര​ത്തി​ൽ വീ​ണ്ടും കാ​ട്ടു​പ​ന്നി ഭീതി

Please complete the required fields.




കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ വീ​ണ്ടും കാ​ട്ടു​പ​ന്നി. ന​ട​ക്കാ​വി​ൽ പ​ല ഭാ​ഗ​ത്താ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ന്നി​യെ ക​ണ്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ന​ട​ക്കാ​വ് കെ.​എ​സ്.​ആ​ർ.​ടി.​സി വ​ർ​ക് ഷോ​പ്പി​ന് സ​മീ​പം പ​ന്നി​യെ ക​ണ്ട​വ​രു​ണ്ട്.

ഇ​ട​വ​ഴി​യി​ൽ പ​ന്നി പോ​കു​ന്ന​ത് വി​വി​ധ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലും പെ​ട്ടി​ട്ടു​ണ്ട്. വ​ണ്ടി​പ്പേ​ട്ട​യി​ൽ​നി​ന്ന് ബി​ലാ​ത്തി​ക്കു​ളം റോ​ഡി​ലേ​ക്കു​ള്ള പോ​ക്ക​റ്റ് റോ​ഡു​ക​ളി​ൽ പ​ലേ​ട​ത്താ​യി ന​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി.

കാ​ട്ടു​പ​ന്നി​യു​ണ്ടെ​ന്ന് വാ​ർ​ത്ത വ​ന്ന​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. രാ​ത്രി ത​നി​ച്ചു പോ​വാ​നും കു​ട്ടി​ക​ളെ അ​യ​ക്കാ​നു​മെ​ല്ലാം ഭ​യ​ക്കു​ന്നു. പു​ല​ർ​ച്ചെ ന​ട​ക്കാ​നും പ​ള്ളി​യി​ൽ പോ​വാ​നു​മി​റ​ങ്ങു​ന്ന​വ​ർ​ക്ക് ആ​ധി​യു​ണ്ട്.

Related Articles

Back to top button