
തിരുവനന്തപുരം: വേനല്‍ച്ചൂടിന് ചെറിയ ആശ്വാസം നല്‍കി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്.ഇന്നും പല ജില്ലകളിലും നേരിയ തോതില്‍ മഴ ലഭിക്കും.
ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ് -38.8 ഡിഗ്രി സെല്‍ഷ്യസ്. പാലക്കാട് 38 ഡിഗ്രിയും തൃശൂരില്‍ 37.7 ഡിഗ്രിയും രേഖപ്പെടുത്തി. ആലപ്പുഴയില്‍ സാധാരണ നിലയില്‍നിന്ന് 3.6 ഡിഗ്രിയോളം ചൂട് ഉയർന്നു.





