Ernakulam
നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിരുന്ന് ഭക്ഷണം കഴിച്ചു; അപ്രതീക്ഷിതമായി പിന്നിലേക്കെടുത്ത വാഹനത്തിന്റെ അടിയില്‍പെട്ട് ദാരുണാന്ത്യം

എറണാകുളം: ആലുവയില്‍ ലോറിയിടിച്ച് അജ്ഞാതന്‍ ദാരുണാന്ത്യം. നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ലോറിക്ക് പിന്നിലിരുന്ന് ഒരാള്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അറിയാതെ ഡ്രൈവർ വാഹനം വേഗത്തില്‍ പുറകിലോട്ടെടുക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ലോറി പിന്നിലേക്ക് എടുത്തപ്പോള്‍ ഭക്ഷണം കഴിച്ചിരുന്ന ആള്‍ക്ക് ഒഴിഞ്ഞുമാറാനായില്ല. നിമിഷങ്ങള്‍ക്കുളളില്‍ ലോറിയുടെ ചക്രങ്ങള്‍ ഇയാളുടെ മുകളിലൂടെ കയറിയിറങ്ങി. ഇയാള്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.





