കൂടുതല്‍ സാമ്ബാര്‍ നല്‍കിയില്ല, റസ്റ്റോറൻ്റ് ജീവനക്കാരനായ യുവാവിനെ അച്ഛനും മകനും മര്‍ദ്ദിച്ച് കൊന്നു

ചെന്നൈ: ചെന്നൈയില്‍ സാമ്ബാറിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പല്ലാവരം പമ്മല്‍ മെയിൻ റോഡിലുള്ള അഡയാർ ആനന്ദഭവൻ റെസ്റ്റോറൻ്റിലെ സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന അരുണ്‍ (30) ആണ് മരിച്ചത്.
റസ്റ്റോറൻ്റില്‍ അധിക സാമ്ബാർ ആവശ്യപ്പെട്ടത് നല്‍കാൻ ഹോട്ടല്‍ ജീവനക്കാർ തയ്യാറാകാതിരുന്നതാണ് പ്രശ്നത്തിന് കാരണം. സംഭവത്തില്‍ 55 കാരനായ ശങ്കറും 30 കാരനായ മകൻ അരുണ്‍ കുമാറുമാണ് അറസ്റ്റിലായത്.
ഇന്നലെ അച്ഛനും മകനും റെസ്റ്റോറൻ്റിലെത്തി ഭക്ഷണം പാഴ്സല്‍ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പാഴ്സലില്‍ വെക്കാൻ അധിക സാമ്ബാർ ആവശ്യപ്പെട്ടെങ്കിലും റസ്റ്റോറൻ്റ് ജീവനക്കാർ നല്‍കാൻ തയ്യാറായില്ല.
സംഘർഷം പൊട്ടിപ്പുറപ്പെടുകയും പിതാവും മകനും ചേർന്ന് റെസ്റ്റോറൻ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും ചെയ്തു. ഇതോടെ വഴക്ക് തടയാൻ ശ്രമിച്ച അരുണിനെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.മർദ്ദനത്തെ തുടർന്ന് അരുണ്‍ താഴെ വീണു ബോധരഹിതനായി. ഉടൻ തന്നെ ഇയാളെ ക്രോംപേട്ട് സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.ശങ്കർ നഗർ പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.





