Palakkad

എക്സൈസ് ഓഫീസിലെ ലോക്കപ്പില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍

Please complete the required fields.




പാലക്കാട്: ലഹരിക്കേസിൽ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ. ഇടുക്കി സ്വദേശി ഷോജോ ജോൺ (55) ആണ് മരിച്ചത്. ഇന്നു രാവിലെ എഴു മണിയോടെ പാലക്കാട് എക്സൈസ് റേഞ്ച് ഓഫിസിലാണ് ഷോജോയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെയാണ് രണ്ടു കിലോ ഹഷീഷുമായി ഇയാളെ വാടകവീട്ടിൽനിന്ന് പിടികൂടിയത്. ഷോജോയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button