
കട്ടിപ്പാറ : കുഞ്ഞുമനസ്സുകളിൽ ശാന്തിയുടെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി കട്ടിപ്പാറ നസ്രത്ത് എൽ.പി. സ്കൂൾ അങ്കണത്തിൽ ‘ഒരുമയ്ക്കൊരൊപ്പ്’ എന്ന പേരിൽ സമാധാന സന്ദേശ പരിപാടി സംഘടിപ്പിച്ചു. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ ഫാ. മിൽട്ടൻ മുളങ്ങാശ്ശേരി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി തോമസ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഷറഫ് പൂലോട്, വാർഡംഗം പ്രേംജി ജെയിംസ്, പ്രധാനാധ്യാപിക ചിപ്പി രാജ്, യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ജിജോ തോമസ്, ഡെന്നിസ് ചിറ്റക്കാട്ടുകുഴി, ബിന്ദു ബൈജു, മെർലി ജോൺ എന്നിവർ സംസാരിച്ചു.





