Kollam

ആയിരവല്ലിപ്പാറ സന്ദര്‍ശിക്കാനെത്തിയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടായിസം; രണ്ടുപേര്‍ അറസ്റ്റില്‍

Please complete the required fields.




കൊല്ലം: ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയ കോളേജ് വിദ്യാർത്ഥികളോട് സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍.

കൊല്ലം ആയൂരിലാണ് സംഭവം. മീൻവില്‍പ്പന നടത്തുന്ന ആയൂർ സ്വദേശികളായ കുഴിയം നദീറ മൻസിലില്‍ അൻവർ സാദത്ത്, മഞ്ഞപ്പാറ പുത്തൻവീട്ടില്‍ ബൈജു എന്നിവരാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ആയൂരിലെത്തിയ വിദ്യാർത്ഥികളോടാണ് ഇവർ സദാചാര ഗുണ്ടായിസം കാട്ടിയത്. ജന്മദിനാഘോഷത്തിന് ശേഷമാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട വിദ്യാർത്ഥി സംഘം ആയിരവല്ലിപ്പാറ സന്ദർശിക്കാനെത്തിയത്. ഈ സമയത്ത് പ്രദേശത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു പ്രതികള്‍. വിദ്യാർത്ഥികളെ കണ്ടതോടെ ഇവർ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത ആണ്‍കുട്ടികളെ മരക്കമ്ബ് ഉള്‍പ്പെടെ ഉപയോഗിച്ച്‌ മർദ്ദിച്ചു. ഇതിനുപുറമേ ആയുധം ഉപയോഗിച്ച്‌ പരുക്കേല്‍പ്പിക്കാനും ശ്രമിച്ചു.

പെണ്‍കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. മീന്‍കച്ചവടക്കാരായ പ്രതികള്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button